100 കോഴിയും കൂടുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 100 കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ 9.30 ന് നിർവഹിക്കും .

മുട്ടയില്‍പ്പാദനത്തിലും, സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമാക്കി കെപ്കോ നടപ്പിലാക്കുന്ന ഈ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിലൂടെ കേരളത്തിലെ മുട്ടയുല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

മുട്ടയുല്‍പ്പാദനത്തില്‍ അന്യ സംസ്ഥാനങ്ങളെക്കാള്‍ കേരളത്തെ മുന്നിലെത്തുവാനും കുട്ടികള്‍ക്കും മറ്റുമുള്ള പോഷകാഹാരമായ മുട്ടയുടെ ആവശ്യകത വര്‍ദ്ധിച്ച സാഹചര്യത്തിലുമാണ് ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 4 മാസം പ്രായമായ BV380 ഇനത്തില്‍പ്പെട്ട 100 മുട്ടക്കോഴിയും ഇരുമ്പ് നിര്‍മ്മിതമായ ഹൈടെക് കൂടുമാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. തുടക്കത്തില്‍ 35 യൂണിറ്റുകളാണ് വിതരണം നടത്തുന്നത്. 30 ലക്ഷം രൂപയാണ് ടി പദ്ധതിക്കായി സര്‍ക്കാര്‍ ചിലവിടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഉല്‍ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷനാ കുും.    കെപ്കോ എം.ഡി.,  പി. സെല്‍വകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെപ്കോ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി  പദ്ധതിവിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഷാജന്‍, 

പി.ആര്‍. അനുപമ, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുക്കും. മുട്ടക്കോഴി വളര്‍ത്തലിനെക്കുറിച്ച് ഡോ. ബിനു ഗോപിനാഥ് നയിക്കുന്ന പരിശീലനപരിപാടിയും ഉണ്ടായിരിക്കും എന്ന് പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, ബി.ഡി.ഒ. എസ് ഫൈസല്‍, ജോയിന്‍റ് ബി.ഡി.ഒ. ടി . ഇ. സിയാദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു

error: Content is protected !!