മണിമലയിൽ വാഹനാപകടം ; ദമ്പതികൾ മരിച്ചു..

മണിമല: കരിമ്പനക്കുളത്ത് സ്കൂട്ടറും, കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചൻ ,ഭാര്യ ഉഷ എന്നിവരാണ് മരിച്ചത് .

ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഇവരുടെ സ്കൂട്ടറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.

error: Content is protected !!