എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

എരുമേലി : സെന്റ് തോമസ് എൽ . പി സ്കൂളിൽ ലഹരി വിരുദ്ധ സ്കൂൾതല പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ ആറിന് നടന്ന സ്കൂൾ അസംബ്ലിയോടെ ലഹരി വിരുദ്ധ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്ക് കേൾക്കുവാൻ അവസരം നൽകി.

കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം വ്യത്യസ്തമായ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകി. ഒപ്പം കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാനാവശ്യമായ മൂല്യങ്ങളെക്കുറിച്ചു ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ ബോധ്യപ്പെടുത്തി. അതോടൊപ്പം മാതാപിതാക്കൾക്കായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ അദ്ധ്യാപകനായ ജോമി ജോസഫ് ക്ലാസ് നയിച്ചു.

പിടിഎ പ്രസിഡന്റ്‌ ബിനോയ്‌ വരിക്കമാക്കൽ, എംപിടിഎ പ്രസിഡന്റ്‌ അൽഫിയ, പിടിഎ സെക്രട്ടറിയും സീനിയർ അദ്ധ്യാപികയുമായ ലൗലി പി. ജേക്കബ്, എലിസബത് തോമസ്, സ്കൂൾ ഹെൽത്ത്‌ ഓഫീസർ അൻസൽന, ട്രീസ സെബാസ്റ്റ്യൻ, ഡാർളി ബാബു എന്നിവർ നേതൃത്വം നൽകി. ഒരു മാസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾക്കുള്ള കലാപരിപാടികളും,രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നിന് നടത്തുന്ന വിളംബര ജാഥയോടും കുട്ടികളും രക്ഷിതാക്കളും അണിനിരക്കുന്ന ലഹരി വിരുദ്ധ ചങ്ങലയോടെയും പരിപാടികൾക്കു സമാപനം കുറിക്കും. കുട്ടികൾക്ക് നേരായ മാർഗം കാട്ടികൊടുത്തു സമൂഹത്തിൽ ജീവിക്കാനുള്ള ശേഷിവളർത്തിയെടുക്കുവാനും സാന്മർഗീകതയും മൂല്യബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുകയുമാണ് ഈ പരിപാടികളുടെ ലക്ഷ്യമെന്നു സ്കൂൾ ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു.

error: Content is protected !!