പ്രവാചക സ്മരണയിൽ നാടെങ്ങും ഹരിതാഭമാക്കി നബിദിന ആഘോഷ റാലികൾ ..
മുഹമ്മദ് നബിയുടെ 1497മത് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നാടെങ്ങും നബിദിന റാലിയും വിവിധ സ്ഥലങ്ങളിൽ സമ്മേളനവും നടത്തി.
എരുമേലി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി ആശംസകൾ നേർന്നു. ശ്രീനിപുരം, കരിങ്കല്ലുമുഴി, ചരള, ആനക്കല്ല്, നേർച്ചപ്പാറ, പാത്തിക്കക്കാവ്, മണിപ്പുഴ, കൊരട്ടി ശാഖാ മസ്ജിദുകളിൽ നിന്നും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അന്നദാനം, മധുര പലഹാര വിതരണം, കലാപരിപാടികൾ, മിലാദ് സമ്മേളനം എന്നിവ നടന്നു.
ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ്, ഇമാം ഹാമിദ് ഖാൻ ബാഖവി, ഭാരവാഹികളായ സിഎഎം കരീം, സി യു അബ്ദുൽ കരീം, നിസാർ പ്ലാമൂട്ടിൽ, അബ്ദുൽ കരീം വെട്ടിയാനിക്കൽ, ഫൈസൽ മാവുങ്കൽ പുരയിടം, അജ്മൽ വിലങ്ങുപാറ, അൻസാരി പാടിക്കൽ, ഷിഹാബ് കരിങ്കല്ലുമുഴി, നാസർ പനച്ചി തുടങ്ങിയവർ നേതൃത്വം നൽകി. മുട്ടപ്പള്ളി, ഇരുമ്പൂന്നിക്കര, ചേനപ്പാടി എന്നിവിടങ്ങളിലും മസ്ജിദുകളിൽ നിന്നാരംഭിച്ച നബിദിന റാലിയിൽ നിരവധി പേർ പങ്കെടുത്തു.
പാറത്തോട് മുഹിയദീൻ മുസ്ലിം ജമാ അത്തും മുഫ്താഹുൽ ഉലും മദ്രസ വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ നബിദിന ആഘോഷ റാലിയും സമ്മേളനവും ജമാ അത്ത് പ്രസിഡന്റ് ഹാജി ഷാജി പാടിക്കൽ ഉദ്‌ഘാടനം ചെയ്‌തു, ചീഫ് ഇമാം മുഫ്തി അൽ ഹാഫിള് ഷംസുദീൻ അൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി.
ജമാ അത്ത് സെക്രട്ടറി ഷാമോൻ, വൈസ് പ്രസിഡന്റ് സഹീബ് പാറക്കൽ, ട്രെഷറർ എംകെ നജീബ് പുത്തൻപുരക്കൽ, മുൻ പ്രസിഡന്റ് കെ എ അബ്ദുൽ അസീസ്, ഷാനവാസ് പാടിക്കൽ ,നിയാസ് പാറക്കൽ , റെജി പുതുമിരാൻ വീട്ടിൽ ,അനസുദീൻ പാറയിൽ, നിയാസ് കൊച്ചു വീട്ടിൽ,റിയാദ് സത്താർ, പികെ വഹാബ്, എംകെ സലിം, അജു മോൻ തൈപറമ്പിൽ, പി കെ നൗഷാദ്, ബൈജു എന്നിവർ ജാഥ നയിച്ചു, തുടർന്ന് നടന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്‌തു