രോഗിയുമായി പോയ ആംബുലൻസിൽ നിന്ന് തീയും പുകയും..; അഗ്നിശമന സേന തീകെടുത്തി .. ദുരന്തം ഒഴിവായി..
കാഞ്ഞിരപ്പള്ളി : രോഗിയുമായി പീരുമേട് നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസിൽ നിന്നും തീയും പുകയും വന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് ദേശീയപാത 183 കാഞ്ഞിരപ്പള്ളിക്ക് സമീപം വച്ചായിരുന്നു ആംബുലൻസിൽ നിന്നും തീയും, പുകയും ഉയർന്നത്
ഇതിനെതുടർന്ന് ദൃതഗതിയിൽ കാഞ്ഞിരപ്പള്ളി അഗ്നിശമന സേന വിഭാഗം സ്റ്റേഷൻ ഓഫീസർ കെ. എസ് ഓമനക്കുട്ടന്റെ നേതൃത്വത്തിൽ രോഗിയെ പുറത്തിറക്കി ആംബുലൻസിന്റെ തീ അണക്കുകയായിരുന്നു.