മുൻ വോളിബോൾ ദേശീയതാരം പൈനാപള്ളിയിൽ മുഹമ്മദാലി (പൈനാപള്ളി രാജൻ -68) അന്തരിച്ചു
കാഞ്ഞിരപ്പള്ളി : അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിന്നും പ്രകടനം കാഴ്ചവച്ചിരുന്ന, മുൻ വോളിബോൾ ദേശീയതാരം, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായിരുന്ന പൈനാപള്ളിയിൽ മുഹമ്മദാലി ( പൈനാപള്ളി രാജൻ -68) അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം . കബറടക്കം ഞായറാഴ്ച പകൽ ഒന്നിന് സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.
റെയിൽവേ വോളി ബോൾ താരവും, ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള മുഹമ്മദാലി, ടൈറ്റാനിയം ടീമിന്റെ മുൻ കോച്ചായിരുന്നു. കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ കൊച്ചു റോഡ് ലെയ്നിൽ പൈനാപള്ളിയിൽ വീട്ടിൽ വച്ച് ശനിയാഴ്ച വൈകിട്ട് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
ഭാര്യ: ഷക്കീലാ റാണി പുത്തൂർ പള്ളി കുടുംബാംഗം.
മക്കൾ : തസ്‌ലീം അലി, തൗസീഫ് അലി, റമീസ് അലി.
മരുമക്കൾ : സൈറ, അമീറ, സൈറ:
വോളിബോൾ രംഗത്തെ പ്രഗൽഭരായിരുന്ന റിട്ട. എസ് പി അബ്ദുൽ റസാഖ്, പരേതനായ എസ് പി മുഹമ്മദ് കാസിം എന്നിവരുടെ സഹോദരനാണ് പരേതനായ മുഹമ്മദാലി.