ഡ്രൈ റൺ ഇന്ന്; ഒരുക്കം പൂർണം

കോട്ടയം ∙ കോവിഡ് വാക്സീൻ വിതരണത്തിനു മുന്നോടിയായുള്ള ‘ഡ്രൈ റൺ’ ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ്. കോട്ടയം ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം, പാലാ മാർ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഇന്ന് 9 മുതൽ 11 വരെയാണ് ഡ്രൈ റൺ. 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഓരോ കേന്ദ്രങ്ങളിലും എത്തുക. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ 3 കേന്ദ്രങ്ങളിലും മുന്നൊരുക്കങ്ങൾ വിലയിരുത്തി.

3 കേന്ദ്രങ്ങൾ 75 പേർ

പഴയ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ 3 മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. കുത്തിവയ്പ് എടുക്കാൻ എത്തുന്നവർ എവിടെ എത്രസമയം ഇരിക്കണം എന്നുവരെ പ്രത്യേകം രേഖപ്പെടുത്തി. 5 പേർ അടങ്ങുന്ന സംഘമാണ് വാക്സീൻ നൽകുന്നത്. 2 പേർ ആരോഗ്യ പ്രവർത്തകരെ സ്വീകരിക്കുകയും ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യും. കുത്തിവയ്പു നൽകുന്ന മുറിയിൽ ഡോക്ടർ, നഴ്സ് എന്നിവരും വിശ്രമ മുറിയിൽ ഒരു ജീവനക്കാരനും ഉണ്ടാകും. വാക്സീനുകൾ സൂക്ഷിക്കുന്നതിനുള്ള റഫ്രിജറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലയിൽ കോവിഡ് വാക്സിനേഷൻ എങ്ങനെ നടത്തണമെന്നു മനസ്സിലാക്കാനാണ് ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം തിരഞ്ഞെടുത്തത്. ആശുപത്രി വളപ്പിലെ 3 മുറികളുള്ള കെട്ടിടത്തിലാണ് സൗകര്യമൊരുക്കിയത്. ഇവിടത്തെ തന്നെ 25 ജീവനക്കാരെയാണ് വാക്സിനേഷനായി തിരഞ്ഞെടുത്തത്. സ്വകാര്യ മേഖലയിലെ ആശുപത്രി ജീവനക്കാർക്ക് വാക്സീൻ നൽകുന്നതിനുള്ള ആശുപത്രി എന്ന നിലയിലാണ് പാലാ മാർ സ്ലീവ ആശുപത്രിയെ തിരഞ്ഞെടുത്തത്. 

ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നവർ 

∙ഡോക്ടർമാർ : 13

∙നഴ്സുമാർ: 22

∙ഫീൽഡ് ആരോഗ്യ പ്രവർത്തകർ: 19

∙ക്ലറിക്കൽ ജീവനക്കാർ : 21

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!