KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സൗജന്യമായി ഡയാലിസിസ് മെഷീൻ കൈമാറി

കാഞ്ഞിരപ്പള്ളി : കാത്തിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സൗജന്യമായി നൽകി. സജിത ഷാജിയിൽ നിന്നും ആശുപത്രിക്ക് വേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ യൂണിറ്റ് ഏറ്റുവാങ്ങി.സ്വരുമ പ്രസിഡണ്ട് റിയാസ് കാൽടെക്സ് മുഖ്യ പ്രഭാഷണം നടത്തി.

പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ ചടങ്ങിൽ അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം പി ആർ. അനുപമ, ജോയി മുണ്ടാമ്പള്ളി, ജോർജുകുട്ടി അഗസ്തി, ഷെർലി തോമസ്,.കെ എം മുഹമ്മദ് നജീബ്, ജോർജ് കോര, കെ എ അബ്ദുൽ അസീസ്, ആശുപത്രി എംഡി കെ പി ജമാലുദീൻ, ഡോക്ടർമാരായ തോമസ് തര്യൻ, ബി എൻ സതീഷ്, ജമാ അത്ത് പ്രസിഡണ്ട് ഷാജി പാടിയ്ക്കൽ, വി എൻ രാമചന്ദ്രൻ ,ടി എ റീന എന്നിവർ സംസാരിച്ചു.

error: Content is protected !!