കൂട്ടിക്കലിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിൽ 30-ന് കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. മൈക്ക് പ്രചാരണത്തിലൂടെ പഞ്ചായത്തിലെ ജനങ്ങളെ ബോധവൽക്കരിക്കാനും മഴക്കാലപൂർവ ശുചീകരണം തുടർച്ചയായി നടത്താനും യോഗത്തിൽ തീരുമാനിച്ചു. െഡങ്കിപ്പനിക്കെതിരെ മുൻകരുതൽ നടപടി സ്വീകരിക്കും. ഫോഗിങ് നടത്തും. ഇളങ്കാട് കേന്ദ്രമായി കോവിഡ് പരിശോധന സംഘടിപ്പിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജസി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മോഹനൻ, ജേക്കബ് ചാക്കോ, സി.പി.എം. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി.കെ.സണ്ണി, സിയാദ് കൂട്ടിക്കൽ, എ.കെ.ഭാസി, സണ്ണി കദളിക്കാട് എന്നിവർ പങ്കെടുത്തു.