KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകരുടെ കൂട്ടായ്മയായ ഫെയ്‌സിന്റെ സാങ്കേതിക സഹായത്തോടെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

കൂരാലി: കർഷകരുടെ കൂട്ടായ്മയായ ഫെയ്‌സിന്റെ സാങ്കേതിക സഹായത്തോടെ വയലുങ്കൽപ്പടി കാണക്കാലിൽ ബയോഫ്‌ളോക്ക് ടാങ്കിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ചിത്രലാട, തിലോപ്പിയ ഇനത്തിൽപെട്ട മീനുകളെയാണ് ടാങ്കിൽ വളർത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ, എസ്.രാജു, ഇരുപ്പക്കാട്ട് കുട്ടിച്ചൻ, സി.മനോജ്, മധുസൂദനൻ മാടത്താനി, അശോക് കൂരാലി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!