കോവിഡ് കാലത്ത് മുണ്ടക്കയത്തെ പൊതുശ്മശാനം അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമെന്ന് ഐഎൻ.ടി.യു.സി
മുണ്ടക്കയം: കോവിഡ് കാലത്ത് ദേവയാനം പൊതുശ്മശാനം അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമെന്ന് ഐഎൻ.ടി.യു.സി. ശ്മശാനം അടച്ചുപൂട്ടിയിട്ട് മൂന്നു മാസമായി. ഇതിനെതിരെ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും ഐ.എൻ.ടി.യു.സി. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.രാജു, ടി.ടി.സാബു, അരുൺ കോക്കാപ്പളളി, ജോമി മാത്യു എന്നിവർ പങ്കെടുത്തു.