KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാസമിതി രൂപവത്കരിച്ചു

കുന്നുംഭാഗം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാസമിതി രൂപവത്കരിച്ചു. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനസൗകര്യം ഏർപ്പെടുത്താനും മരുന്നുകൾ വീടുകളിലെത്തിച്ചുനൽകാനും യോഗത്തിൽ തീരുമാനിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സീനിയർ ഡോ. ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻനായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ഹാരുൺ, റെജി കാവുംങ്കൽ, വി.എൻ. കരുണാകരൻ, കെ. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!