ലോക്ഡൗൺ: സഹായങ്ങൾ നിലച്ചാൽ അനാഥാലയങ്ങൾ പ്രതിസന്ധിയിലാവും

ലോക്ഡൗൺ മുൻനിർത്തി ആളുകൾ വിവാഹ-ജന്മദിന ആഘോഷങ്ങൾ മാറ്റിവെച്ചത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് അനാഥാലയങ്ങളുടെ നടത്തിപ്പുകാർ. സർക്കാർ സഹായമുണ്ടെങ്കിലും സുമനസ്സുകളുടെ സഹായവും ഇവയിൽ പലതിനും ആശ്വാസമായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് സഹായങ്ങൾ ലഭിച്ചിരുന്നത് നിലയ്ക്കുമോയെന്നാണ് ഇവർ ആശങ്കപ്പെടുന്നത്.

സംസ്ഥാനത്ത് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ 1,812 സ്ഥാപനങ്ങളാണ് ഉള്ളത്. മുപ്പത്തി അയ്യായിരത്തോളം ആളുകളാണ് ഇവിടെ കഴിയുന്നത്. ബോർഡിന്റെ കീഴിൽ അല്ലാതെയും ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ, വയോജനങ്ങൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, വികലാംഗർ, എച്ച്.ഐ.വി. ബാധിതർ, അനാഥർ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒട്ടേറെപ്പേരെ സംരക്ഷിക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങൾ. സർക്കാരിൽനിന്ന്‌ ചെറിയ സാമ്പത്തികസഹായവും റേഷനും ലഭിക്കുന്നുണ്ടെങ്കിലും സുമനസ്സുകളുടെ സഹായവും ഇവർക്കു വലുതാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഒട്ടേറേപ്പേരാണ് അവരുടെ പ്രിയപ്പെട്ട ദിനങ്ങളിൽ അനാഥലയങ്ങൾക്കായി സഹായം നൽകുന്നത്. അതുകൊണ്ടാണ് ഒരുവിധം അനാഥാലയങ്ങൾ മുന്നോട്ടുപോകുന്നത്. അനാഥലയങ്ങളിലുള്ളവർക്കൊപ്പമായിരുന്നു പലരും വിശേഷദിവസങ്ങൾ ആഘോഷിച്ചിരുന്നത്. അവർക്ക് മനസ്സും കൈയും നിറയെ ലഭിച്ചിരുന്നത് ഈ അവസരത്തിലായിരുന്നു. കോവിഡ് കാലമായതോടെ ഇതൊക്കെ നിലച്ചിരിക്കുകയാണ്. സ്ഥിതി രൂക്ഷമായതോടെ കൂടുതൽ പ്രതിസന്ധിയിലാകുമോ എന്നാണ് നടത്തിപ്പുകാരുടെ പേടി.

error: Content is protected !!