കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരൻ ന്യൂമോണിയ ബാധിച്ചു മരിച്ചു

പൊൻകുന്നം : പടനിലം കളമ്പുകാട്ട് പി.കെ.ചന്ദ്രശേഖരൻ നായരുടെ മകൻ ടി.സി.രാജേഷ് (43) നിര്യാതനായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരനാണ്. അമ്മ: രാജമ്മ. സഹോദരി: ചിത്ര. സംസ്‌കാരം നടത്തി.

രാജേഷ് കോവിഡ് ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുമ്പ് കോവിഡ് ഭേദമായിരുന്നെങ്കിലും അപ്രതീക്ഷിതമായി ന്യൂമോണിയ പിടിപെട്ടത്‌ മരണകാരണമായി.

error: Content is protected !!