അജിതാ രതീഷ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറായി സി.പി.എമ്മിലെ വണ്ടൻപതാൽ ഡിവിഷനംഗം അജിതാ രതീഷ് ചുമതലയേൽക്കും. കേരള കോൺഗ്രസ് എമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
വനിതാ സംവരണമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനം. വണ്ടൻപതാൽ ഡിവിഷനിൽനിന്ന് രണ്ടാംതവണയാണ് അജിത രതീഷ് തിരഞ്ഞെടുക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന അജിത 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്