മുത്താരമ്മൻകോവിലിൽ അഗ്നികരകവും കുംഭകുടനൃത്തവുമാടി

  

•  ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ നടന്ന മുടിയേറ്റ്

•  ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ ചൊവ്വാഴ്ച രാത്രി നടന്ന അഗ്നികരകം, കുംഭകുടം എഴുന്നള്ളത്ത്

ഇളങ്ങുളം: മുത്താരമ്മൻകോവിലിൽ അമ്മൻകൊട ഉത്സവത്തിന് ചൊവ്വാഴ്ച അഗ്നികരകവും കുംഭകുടം എഴുന്നള്ളത്തും നടന്നു. വടക്കേഇളങ്ങുളം മാരിയമ്മൻ കോവിലിൽനിന്നാണ് എഴുന്നള്ളത്ത് പുറപ്പെട്ടത്. മണിക്കൂറുകൾ നീണ്ട എഴുന്നള്ളത്തിൽ അഗ്നിനിറച്ച കുടം കൈയിലേന്തി നടത്തിയ നൃത്തം ഭക്തർക്ക് ദർശനപുണ്യമായി. രാവിലെ ക്ഷേത്രത്തിൽ കുത്തിയോട്ടം, കാവടിയാട്ടം എന്നിവയും നടന്നു. രാത്രി വിൽപ്പാട്ട്, പടപ്പുനിവേദ്യം എന്നിവയുമുണ്ടായിരുന്നു. ബുധനാഴ്ച 10-ന് പൊങ്കാല, തുടർന്ന് മഞ്ഞൾനീരാട്ട്, കുരുതി എന്നിവ നടക്കും. 12-ന് മഹാപ്രസാദമൂട്ടുമുണ്ട്. ദാരികനിഗ്രഹത്തിന്റെ ദൃശ്യാവിഷ്‌കാരമായി മുടിയേറ്റ് 

ഭദ്രകാളിയുടെ ദാരികനിഗ്രഹം ഇതിവൃത്തമായി മുത്താരമ്മൻ കോവിൽ സന്നിധിയിൽ മുടിയേറ്റ് നടത്തി. മഴുവന്നൂർ ശ്രീഭദ്രാ മുടിയേറ്റുസംഘമാണ് അവതരിപ്പിച്ചത്. കളമെഴുത്തുംപാട്ടോടുംകൂടിയാണ് ചടങ്ങുതുടങ്ങിയത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നീ കഥാപാത്രങ്ങളിലൂടെ ദാരികയുദ്ധത്തിന്റെ തീവ്രത മുടിയേറ്റുകളത്തിൽ അരങ്ങേറി.

error: Content is protected !!