കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും : ഡോ. എൻ.ജയരാജ് എം. എൽ. എ
കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തുടനീളം വൈദ്യുതി ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാനുള്ളഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടമായി അഞ്ചിടങ്ങളിലാകും വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി എം.എൽ .എ ഡോ. എൻ.ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം , മണിമല, കൊടുങ്ങൂർ , കറുകച്ചാൽ എന്നിവിടങ്ങളിലാണ് വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. വൈദ്യുത പോസ്റ്റില്‍ ബോക്‌സ് ഘടിപ്പിച്ച് അതില്‍ നിന്നാകും ചാര്‍ജിംഗിനുള്ള സംവിധാനം ഒരുക്കുക. ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയ്ക്കാകും ഇത്തരം പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ചാര്‍ജിംഗിനുള്ള സൗകര്യം ലഭ്യമാവുക. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 1140 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയാണ് പദ്ധതി നടപ്പാക്കുന്നത്