KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ദേശീയ പാത 183ൽ പൂതക്കുഴിയിൽ വൈകുന്നേരം 5.30യോടെയാണ് അപകടം നടന്നത്. പൂതക്കുഴി സ്വദേശിയായ തേനംമാക്കൽ ഷിനാസ് ബഷീർ (21)നാണ് പരിക്കേറ്റത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പൂതക്കുഴിയിലേക്ക് വരികയായിരുന്ന ബൈക്കിൽ കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നു.

error: Content is protected !!