മാണിസാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ, അരുമശിഷ്യൻ തോമസ്കുട്ടി വട്ടയ്ക്കാട് നൽകുന്നത് അമൂല്യമായ ഗുരുദക്ഷിണ..

ഏലിക്കുളം: തന്റെ പ്രിയപ്പെട്ട നേതാവ് കെ.എം.മാണിയുടെ ഓർമ്മ അനശ്വരമാക്കുവാൻ, അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ, എലിക്കുളം മുൻ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ തോമസ്കുട്ടി വട്ടയ്ക്കാട്ട് ഭവനരഹിതനായ ഒരാൾക്ക് വീട് നിർമ്മിച്ചു നൽകുന്നു. വീടിന്റെ കട്ടിളവെക്കൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു. മാണിസാറിന്റെ ചരമവാർഷിക ദിനമായ ഏപ്രിൽ ഒൻപതിന് ഗൃഹപ്രവേശം നടത്തുവാൻ പറ്റുന്ന തരത്തിലാണ് വീടിന്റെ നിർമ്മാണം പ്ലാൻ ചെയ്തിരിക്കുന്നത് .

കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം തോമസുകുട്ടി വട്ടക്കാടിന് ഇത് തന്റെ പ്രിയപ്പെട്ട നേതാവും രാഷ്ട്രീയ ഗുരുവുമായ കെഎം മാണിക്കുളള ഗുരുദക്ഷിണയാണിത്. കെ എം മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ ഭവനരഹിതരായ ചന്ദ്രൻ നായർക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുന്ന തിരക്കിലാണ് എലിക്കുളം മുൻ പഞ്ചായത്ത് അംഗം കൂടിയായ തോമസുകുട്ടി.

ചന്ദ്രശേഖരൻ നായർക്കായുള്ള വീടിന്റെ കട്ടിളവെക്കൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു. ഏപ്രിൽ ഒൻപതിന് ഗൃഹപ്രവേശം നടത്തുവാൻ പറ്റുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത് എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ രണ്ടാം മൈലിലാണ് വീട് നിർമ്മാണം നടക്കുന്നത്. കെ.എം.മാണിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ തീരുമാനിച്ച കാര്യമാണ് അർഹരായ ഒരു കുടുംബത്തിന് സ്വന്തം ചെലവിൽ വീട് നിർമ്മിച്ച് നൽകുക എന്നുള്ളത്. .പഞ്ചായത്ത് അംഗം എന്ന നിലയിൽ സിറ്റിംഗ് ഫീസ്,ഹോണറേറിയം എന്നീ ഇനങ്ങളിൽ തോമസ്കുട്ടി ആനുകൂല്യം കൈപ്പറ്റിയിട്ടില്ല. ഈ തുക ജനങ്ങൾക് വിവിധ സഹായങ്ങളായി നൽകുകയായിരുന്നു.

കെ എസ് സി (എം) പ്രവർത്തകനായി സ്കൂൾ വിദ്യാഭ്യാസ തലം തൊട്ട് മാണി സാറിൻ്റെ ഉറച്ച അനുയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ തോമസുകുട്ടിയോട് കെ.എം. മാണിക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു . ഏപ്രിൽ ഒമ്പതിന് കെ.എം.മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ .മാണിയെ കൊണ്ട് വീടിന്റെ താക്കോൽദാനം നടത്തുവാനാണ് തോമസുകുട്ടിയുടെ തീരുമാനം.

error: Content is protected !!