പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 30 കുടുംബങ്ങൾ ക്ക് സി പി ഐ എം വീടു വെച്ചു നൽകും.
മുണ്ടക്കയം : കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കൽ , മുണ്ടക്കയം പഞ്ചായത്തുകളിലെ 30 കുടുംബങ്ങൾക്ക് സി പി ഐ എം വീടു വെച്ചു നൽകും. ഇതിനായി കൂട്ടിക്കൽ പഞ്ചായത്തിലെ തേൻപുഴയിൽ രണ്ടേകാൽ ഏക്കർ സ്ഥലം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി വാങ്ങി കഴിഞ്ഞു. സി പി ഐ എംന്റെ കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി അംഗങ്ങളാണ് ഇതിനാവശ്യമായ പണം നൽകിയത്.
സി പി ഐ എം ന്റെ ജില്ലയിലെ വിവിധ വർഗ്ഗബഹുജനസംഘടനകൾ വീടു നിർമ്മാണത്തിനുള്ള തുക സമാഹരിച്ചു നൽകി കഴിഞ്ഞു.
വീടുകൾ വെള്ളാപ്പള്ളി കൺസ്ടക്ഷൻ കമ്പനി കരാറെടുത്ത് നിർമ്മിച്ചു നൽകും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മന്ത്രി വി എൻ വാസവൻ, സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ സ്ഥലത്ത് എത്തി കരാറുകാരനുമായി വീടു നിർമ്മാണത്തെ കുറിച്ച് സംസാരിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയാ , ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ്, കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി എസ് സുരേന്ദ്രൻ ,പി കെ സണ്ണി, സി വി അനിൽകുമാർ , ലോക്കൽ സെക്രട്ടറിമാരായ എം ജി രാജു (മുണ്ടക്കയം), റജീനാ റഫീക്ക് (മുണ്ടക്കയം സൗത്ത്), പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് സജിമോൻ ( കൂട്ടിക്കൽ ), രേഖാ ദാസ് (മുണ്ടക്കയം)കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു ,