കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണം: ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കുടിവെളള പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ജല അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

കെ.എസ്.റ്റി.പി റോഡ് പണി മൂലം തകരാറിലായ പെപ്പ് ലൈൻ ഉടൻ പുനഃസ്ഥാപിച്ച് എല്ലാ മേഖലലയിലും ജലവിതരണം പുനസ്ഥാപിക്കണം. ഓരോ മേഖലയിലും ജലവിതരണം നടക്കുന്ന ദിവസം മുൻകൂട്ടി നിശ്ചയിച്ചറിയിക്കണം. പഞ്ചായത്ത് റോഡ് കുഴിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങി നഷ്ട പരിഹാരം നൽകണം. എച്ച്.ഡി പൈപ്പ് പോലുളള ആധുനിക സാങ്കേതിക സംവിധാനങ്ങളും , ജി. ഐ പൈപ്പും ഉപയോഗിച്ചാൽ റോഡു കുത്തി പൊളിക്കുന്നത് ഒഴിവാക്കാം ചെറുവള്ളി കറുത്ത മഞ്ഞാടിയില ഓവർ ഹെഡ് ടാങ്കിൽ ഉടൻ വെള്ളമെത്തിച്ച് വിതരണം തുടങ്ങണം ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈൻ എക്സ്റ്റൻഷനു വേണ്ടി വാട്ടർ അതോറിറ്റിയിൽ ഡിപ്പോസിറ്റ് ചയ്തിട്ടുള്ള 30 ലക്ഷം രൂപയുടെ ലൈൻ എക്സ്റ്റൻ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നും സി.ആർ.ശ്രീകുമാർ ആവശ്യപ്പെട്ടു.

error: Content is protected !!