മദ്യപിച്ച് സർക്കാർ വാഹനം അപകടത്തിൽപെടുത്തിയ ഡ്രൈവറെയും, മേലുദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി : മദ്യപിച്ച് സർക്കാർ വാഹനം അപകടത്തിൽപെടുത്തിയ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിജയൻ , ഇതിൽ മദ്യപിച്ച് സഞ്ചരിച്ച ജോയിന്റ് ബി ഡി ഒ നാസർ എന്നിവരെ ഗ്രാമവികസനവകുപ്പ് ഡയറക്ടർ അനേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവർ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് വക ബൊലേറ ജീപ്പ് മുണ്ടക്കയം – എരുമേലി പാതയിൽ കരിനിലത്തു വെച്ച് പാതയോരെത്തെ പറമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന ജോയിന്റ് ബി.ഡി.ഒ.യും മദ്യലഹരിയിലായിരുന്നു അവരെ പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു
കോട്ടയം എഡി സി യാണ് അന്വഷണം നടത്തിയത്.

error: Content is protected !!