വീണ്ടും പുലി, പെരുവന്താനം ഇ.ഡി കെ.യിൽ പശുവിനെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ഈസ്റ്റ് റ്റി.ആർ .റ്റി എസ്റ്റേറ്റ് പെരുവന്താനം ഇ.ഡി കെ.യിൽ പുലി ഇറങ്ങിയെന്ന് നാട്ടുകാർ പറയുന്നു.
ഇ.ഡി.കെ. വലിയ പാടം ജോമോന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടിച്ച് കൊന്ന നിലയിൽ ശനിയാഴ്‌ച്ച രാവിലെയാണ് കണ്ടത്.
മുൻപ് പുലിയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ. അതിനാൽ പശുവിനെ കൊന്നത് പുലിയാണെന്ന് നാട്ടുകാർ ഉറപ്പിക്കുന്നു.

പശുവിന്റെ പകുതി ഭാഗം തിന്ന നിലയാണ് .കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിലെ ചെന്നപ്പാറ, കുപ്പക്കയം തുടങ്ങിയ മേഖലയിൽ പുലിയ പ്രദേശവാസികൾ കണ്ടിരുന്നു. ഇവിടെ പട്ടിയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിരുന്നു. തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യവും സ്ഥീകരിച്ചിരുന്നു.

മുൻപ് പുലിയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ .അക്കാരണത്താൽ തന്നെ പശുവിനെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാരും ഉറപ്പിച്ച് പറയുന്നു. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായി എന്ന് പറയുന്ന പ്രദേശങ്ങൾ എല്ലാം തന്നെ ജനവാസ മേഖലകളാണ്. ശനിയാഴ്ച്ച പശുവിനെ കൊന്ന നിലയിയിൽ കണ്ട പ്രദേശത്തും നിരവധി ലയങ്ങൾ ഉള്ളതാണ്. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായതോടെ പുലർച്ചെ എസ്റ്റേറ്റിൽ ടാപ്പിംഗിനായി ഇറങ്ങുന്ന തൊഴിലാളികൾ ഏറെ ഭീതിയിലായി. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ജോലിയ്ക്ക് ഇറങ്ങുന്നത്ത്. പുലിപേടി കാരണം രാത്രി കാല യാത്ര ഒഴിവാക്കി ഇരുൾ പടരും മുൻപ്പേ മേഖലയിലെ ജനങ്ങൾ വീടുകളിൽ അഭയം പ്രാപിക്കുന്ന അവസ്ഥയാണ് നിലവിൽ

error: Content is protected !!