കെ.പി.എസ്.ടി.എ സബ്ബ് ജില്ല വാർഷിക സമ്മേളനം.

കാഞ്ഞിരപ്പള്ളി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് തീർത്ത് നിയമന നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ്ബ് ജില്ല വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു. നിലവിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നവരെ കെ – ടെറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപെട്ടു.

പ്രസിഡന്റ് റോബിൻ തോമസിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

ടോമി ജേക്കബ്, ആർ.രാജേഷ് , ജി. പ്രവീൺ കുമാർ .ജയിംസ് ജോസഫ് , പി.എ.വൽസല, പി.എ.ജയിംസ് , പി.സി. ആശ, കെ.ജെ.ജോയി, സുനിൽ, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ്ബ് ജില്ല വാർഷിക സമ്മേളനം ചിറക്കടവ് സെയ്ന്റ് ഇഫ്രംസ് ഹൈസ്കുളിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ ഉദ്ഘാടനം ചെയ്യുന്നു.ജി.പ്രവീൺ കുമാർ , റോബിൻ തോമസ്, ടോമി ജേക്കബ്, ആർ.രാജേഷ് ,പി.എ.വൽസല, എന്നിവർ സമീപം.

error: Content is protected !!