കാഞ്ഞിരപ്പള്ളിയിൽ തുടങ്ങിയ പുതിയ സംരഭം ലോകത്തിനു മാതൃകയാകുന്നു.. (വീഡിയോ)

 June 4, 2018 

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന ഫാം ഹൗസ് – കേരളത്തിലെ ആദ്യത്തെ സംരഭത്തിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.. ലോകത്തിനു തന്നെ മാതൃക ..

കാഞ്ഞിരപ്പള്ളി : ലോകമാസകലമുള്ള , ബുദ്ധിമാന്ദ്യം ഉള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ഏറ്റവും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് തങ്ങളുടെ കാലം കഴിഞ്ഞാൽ തങ്ങളുടെ കുട്ടികൾ എങ്ങനെ ഈ ലോകത്തിൽ ശിഷ്ടകാലം കഴിഞ്ഞുകൂടും എന്നത്.. സംരക്ഷിക്കുവാൻ വേണ്ടപെട്ടവരില്ലാത്ത അവസ്ഥയിൽ അവരുടെ ഭാവി എന്ത് എന്നത് ലോകത്തിന്റെ മുൻപിൽ വലിയ ഒരു ചോദ്യചിഹ്നമാണ് .. എന്നാൽ അതിനുള്ള ശ്വാശത പരിഹാരവുമായി കാഞ്ഞിരപ്പള്ളിയിലെ നല്ല ശമറയാൻ ആശ്രമത്തിന്റെ ഡയറക്ടർ ഫാ. റോയ് വടക്കേൽ തുടക്കം കുറിച്ച ഫാം സ്‌കൂൾ എന്ന ആശയം ലോകത്തിനു തന്നെ മാതൃകയാകുന്നു. 

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കൃഷി ഉൾപ്പെടെ വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. അത്തരം കുട്ടികൾക്ക് പരിശീലനം നൽകുവാൻ സാധിക്കുന്ന 150 ൽ പരം വിവിധ തൊഴിലുകളിലാണ് നല്ല ശമറയാൻ ആശ്രമത്തിലെ ഫാം സ്‌കൂളിൽ പരിശീലനം നൽകുന്നത്. ദേശീയ തലത്തിൽ അത്തരം കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി വിവിധ പ്രോജക്റ്റ്കൾ ചെയ്ത ഡോക്ടർ എ ടി ത്രേസ്യക്കുട്ടിയാണ് ഫാം സ്‌കൂളിലെ പ്രോജക്ടിന് തേതൃത്വം നൽകുന്നത്. പരിശീലനം സിദ്ധിച്ച മറ്റു അധ്യാപകരും കൂട്ടിനുണ്ട് . 

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഫാം സ്കൂൾ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. ലോകത്തിലാദ്യമായാണ് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിശീലനം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവർത്തികളിലൂടെ തൊഴിൽ പരിശീലനം കിട്ടുന്നത് കൂടാതെ കുട്ടികളുടെ രോഗങ്ങൾ മാറുകയും ചെയ്യുമെന്ന് അദ്ദഹം പ്രത്യാശ പ്രകടിപ്പിച്ചു. അങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവർക്കും പ്രവേശിക്കുവാൻ സാധിക്കും. ഈ സംരഭം ലോകം മുഴുവനും അറിയപ്പെടുമെന്നതിൽ സംശയമില്ല . അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ കാലം കഴിഞ്ഞാലും , ത്നങ്ങളുടെ കുട്ടികൾ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാകുമെന്നതിൽ മാതാപിതാക്കൾക്ക് ആശ്വസിക്കാം. അദ്ദേഹം പറഞ്ഞു.

പൊൻകുന്നം ആശഭവനിലെ നൂറിലധികം കുട്ടികൾ ഫാം സ്‌കൂളിൽ തൊഴിൽ പരിശീലനത്തിനായി അഡ്മിഷൻ എടുത്തു കഴിഞ്ഞു. വീ കെയര്‍ സെന്ററിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന വീ ഫാമിനോട് ചേർന്ന് ആശ്വാസ് മള്‍ട്ടി കാറ്റഗറി അഗ്രോ ഫാം സ്‌കൂള്‍ എന്ന പേരിലാണ് വിവിധങ്ങളായ തൊഴിൽ പരിശീലനങ്ങള്‍ ആരംഭിച്ചിരിക്കുന്നത് . 

കളിപ്പാട്ട നിർമ്മാണം , ആഭരണ നിർമ്മാണം, പ്രിന്റിങ് പരിശീലനം, തയ്യൽ, കോസ്‌മെറ്റിക് നിർമ്മാണം , കൃത്രിമ പൂക്കൾ നിർമ്മാണം മുതലായവയും ഇവിടെയുള്ള പാഠ്യപദ്ധതതികളിൽ ഉൾപ്പെടുന്നു. ആഗ്രോ ഫാം സ്‌കൂളിൽ കൃഷി പൂന്തോട്ട പരിപാലനം, മൃഗസംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. 

സ്‌കൂൾ ഫാമിൽ താഴെ കൊടുത്തിരിക്കുന്ന തൊഴിൽ പരിശീലനങ്ങളാണ് നടക്കുക. 

കൃഷി : പോളിഹൗസിൽ വിദഗ്ധരുടെ നിയന്ത്രണത്തിൽ ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍ ഉൽപാദിപ്പിച്ചു നൽകുന്നു. വാഴ, കപ്പ, വിവിധതരം സ്‌പൈസസ്, ഫലവൃക്ഷങ്ങള്‍, ആയൂര്‍വ്വേദ ഗാര്‍ഡന്‍ തുടങ്ങി 10 ഏക്കറോളം സ്ഥലത്താണ് വിവിധങ്ങളായ കൃഷിക്കുള്ള പരിശീലനങ്ങള്‍ നൽകുന്നു 

പൂന്തോട്ടനിര്‍മ്മാണ പരിശീലനം :- ഓര്‍ക്കിഡ്, ആന്തുറിയ, മുല്ല, റോസ് തുടങ്ങി വിവിധ തരത്തിലുള്ള പൂന്തോട്ടപരിപാലനത്തിനുള്ള പരിശീലനം നൽകുന്നു. 

മൃഗസംരക്ഷണം: നാടന്‍ പശു ഉള്‍പ്പെടെയുള്ള പശുക്കള്‍, ആട്, കോഴി, കാട, കരിംകോഴി, എമു, താറാവ്, മുയ., ഗിനി, ലൗബേര്‍ഡ്‌സ്, മീന്‍ വളര്‍ത്തൽ, തേനീച്ച വളര്‍ത്തൽ, തേനീച്ചപ്പെട്ടി നിര്‍മ്മാണം എന്നിവയ്ക്കുള്ള പരിശീലനം നൽകുന്നു. 

ജൈവവളം:- നാടന്‍ പശുവിന്റെ മൂത്രം, ചാണകം, ശര്‍ക്കര, പയറുപൊടി എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം, വെര്‍മ്മി കമ്പോസ്റ്റ്, ആട്ടിന്‍ ചാണകം, ചാണകം, കോഴിവളം, ചാണകപ്പൊടി സ്ലറി തുടങ്ങി വിവിധ ജൈവവളങ്ങളും നിർമ്മിക്കുന്നതിൽനുള്ള പരിശീലനവും നൽകുന്നു. 

ഫാ. റോയി വടക്കേലിന്റെ ഈ മഹത് സംരഭം കാഞ്ഞിരപ്പള്ളിയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവനും മുതൽകൂട്ടാകുമെന്നതിൽ സംശയമില്ല .

error: Content is protected !!