ചരിത്ര നിമിഷം ..ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് മെമ്പർ.. പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മിയിൽ ചേർന്നു..

പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് സ്വതന്ത്ര മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അതോടെ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ജനപ്രാതിനിത്യമായി. ആം ആദ്മിയുടെ ആദ്യത്തെ ജനപ്രതിനിധി എന്നപേര് ഇനി ആന്റണി മുട്ടത്തുകുന്നേലിന് സ്വന്തം.. ആ ചരിത്ര സംഭവത്തിനു നിരവധിപേർ സാക്ഷികളായി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച്, എൽഡിഎഫ്, യുഡിഫ് , എൻഡിഎ മുന്നണികളെ തോൽപ്പിച്ച് അട്ടിമറി വിജയത്തോടെ മെമ്പറായ ആന്റണി ഒരു മികച്ച സാമൂഹിക പ്രവർത്തകനും കൂടിയാണ് . അവിചാരിതമായി പരിചയപ്പെട്ട വൃക്കരോഗത്താൽ ദുരിതത്തിലായ ഒരു സുഹൃത്തിന് സ്വന്തം കിഡ്‌നി സൗജന്യമായി ദാനം ചെയ്ത മനുഷ്യസ്നേഹിയായാണ് ആന്റണി. പാറത്തോട് പഞ്ചായത്തിൽ നിന്നും നിരവധി പ്രമുഖർ ആം ആദ്മിയിൽ ഉടൻ ചേരുമെന്ന് ആന്റണി പറഞ്ഞു.

ഏപ്രിൽ ഒൻപതിന് പൊൻകുന്നത്ത് വെച്ച് ചേർന്ന ആം ആദ്മി പാർട്ടിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവെൻഷനിൽ സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. കൺവെൻഷന് ശേഷം പൊൻകുന്നം ടൗണിലൂടെ പ്രവർത്തകർ പ്രകടനവും നടത്തി.

ഡൽഹിയിലും, പഞ്ചാബിലും അധികാരത്തിൽ എത്തിയ ആം ആദ്മി പാർട്ടി വൈകാതെ കേരളത്തിലും അധികാരത്തിൽ എത്തുമെന്ന് നേതാക്കൾ പറഞ്ഞു .അഴിമതി രഹിത വികസന രാഷ്ട്രീയമാണ് ആം ആദ്മി മുന്നോട്ട് വയ്ക്കുന്നത്. മറ്റ് പാർട്ടികളിലെ അഴിമതിയും, സ്വജപക്ഷപാതവും മൂലം പൊറുതിമുട്ടിയ നിരവധിപേർ, വളരെ പ്രതീക്ഷയോടെ ആം ആദ്മി പാർട്ടിയിൽ ചേരുവാൻ എത്തുന്നുണ്ടെന്ന് കോട്ടയം ജില്ല കൺവീനർ അഡ്വ. ബിനോയ് പുല്ലത്തിൽ പറഞ്ഞു

.

error: Content is protected !!