ആന്റോ ആന്റണിയുടെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായുള്ള കൺവെൻഷനുകൾ.
കാഞ്ഞിരപ്പള്ളി : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായുള്ള വിപുലമായ യു.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ തിങ്കളാഴ്ച പൂർത്തിയാകും. കങ്ങഴ മണ്ഡലം കൺവെൻഷൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ,നെടുംകുന്നം, പള്ളിക്കത്തോട് മണ്ഡലം കൺവെൻഷനുകൾ മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എസലീം ഉദ്ഘാടനം ചെയ്തു.
വാഴൂർ ,മണിമല,കറുകച്ചാൽ മണ്ഡലം കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് മണ്ഡലം കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൺവൻഷന് ശേഷം രണ്ടാംഘട്ട ഭവന സന്ദർശനം ആരംഭിക്കും.കഴിഞ്ഞ 15 വർഷക്കാലം എം.പി എന്ന നിലയിൽ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ സംക്ഷിപ്തം ‘വാസ്തവം ബോധ്യപ്പെടുമ്പോൾ’ എന്നേ പേരിൽ ലഘുലേഖയായി ഭവനങ്ങളിൽ വിതരണം ചെയ്യും. സ്ഥാനാർത്ഥിയുടെ നിയോജക മണ്ഡലം പര്യടനം ചൊവ്വാഴ്ച രാവിലെ പൊന്തംപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്യും.