KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുന്നാളിന് കൊടിയേറി

എരുമേലി : കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ (പഴയപള്ളി) ഇടവക തിരുന്നാളിന് വികാരി ഫാ. ജോൺ സാമുവൽ കൊടിയേറ്റി. ഇന്ന് 8.30 ന് മൂന്നിന്മേൽ കുർബാന ഫാ, പി.എ. തോമസ് കോർ എപ്പിസ്കോപ്പ, ഫാ. യുഹാനോൻ ജോൺ, ഫാ. വർഗീസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും. കുർബാനയ്ക്ക് ശേഷം ദേവാലയം ചുറ്റി പ്രദക്ഷിണം, 11 ന് മുൻ വികാരി ഫാ. പി.എ. തോമസ് കോർ എപ്പിസ്കോപ്പയ്ക്കു ഇടവകയുടെ ആദരം. നിലയ്ക്കൽ ഭദ്രാസനത്തിൽ നിന്ന് ഇടവകയുടെ സൺഡേ സ്കൂൾ കുട്ടികൾക്ക് ലഭിച്ച സമ്മാനങ്ങളുടെ വിതരണം, 12 ന് വെച്ചൂട്ട് എന്നിവയാണ് ചടങ്ങുകൾ.

error: Content is protected !!