മൂക്കൻപെട്ടി – എയ്ഞ്ചൽവാലി റോഡിൽ കുഴി അടച്ചു ; യാത്രക്കാർക്ക് ദുരിതമേറി..
എരുമേലി ∙ മൂക്കൻപെട്ടി – എയ്ഞ്ചൽവാലി റോഡ് കുഴി അടച്ചത് വാഹനയാത്രക്കാർക്ക് അപകടഭീതി ഉയർത്തുന്നതായി പരാതി. കുഴികൾ അടച്ച ഭാഗങ്ങൾ ഉയർന്നു നിൽക്കുകയാണ്.
ഇതുമൂലം റോഡിന്റെ നിരപ്പു വ്യത്യാസം വരികയും ഈ റോഡിലൂടെ വാഹനങ്ങൾ ചാടി ഉലഞ്ഞാണു പോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയടച്ച ഭാഗത്ത് നിയന്ത്രണംവിട്ട് അപകടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. കുഴി അടയ്ക്കൽ മൂലം റോഡിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് പഞ്ചായത്തംഗം മാത്യു ജോസഫ് ആവശ്യപ്പെട്ടു.