മുകളിലൊരാൾ നോക്കാനുണ്ട്…

: വഴിയിൽ പിഴയില്ലെന്ന് കരുതി ആശ്വസിക്കേണ്ട.

നിരത്തിലെ നിയമലംഘനങ്ങൾ പിടികൂടുന്നതിനായി വാഹനവകുപ്പ് കോട്ടയം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ പണി തുടങ്ങി. നിയമലംഘനങ്ങൾ ക്യാമറകൾ പകർത്തി തുടങ്ങിയെങ്കിലും പിഴ നടപടികൾ ആരംഭിച്ചിട്ടില്ല.

ജില്ലയിൽ 44 ഇടങ്ങളിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റുമായി ക്യാമറകളെ ബന്ധിപ്പിക്കുന്ന ജോലികളും നടന്നുവരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരും ഹെൽമെറ്റ് ധരിക്കാതിരിക്കുക, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയുള്ള യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങൾ ക്യാമറക്കണ്ണിൽ കുടുങ്ങിയാൽ പിഴ ശിക്ഷയ്ക്കുള്ള നോട്ടീസ് വാഹന ഉടമയ്ക്ക് എത്തും.

ക്യാമറകൾ ഇവിടെ

• എം.സി. റോഡിൽ ളായിക്കാട് പാലം (രണ്ട്)

• കട്ടച്ചിറ

• എം.സി.റോഡിൽ തുരുത്തിക്ക് സമീപം കണ്ണംപേരൂർ പാലം (രണ്ട്)

• ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ പാറേപ്പള്ളി കവല

• കറുകച്ചാൽ (രണ്ട്)

• കെ.കെ. റോഡിൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം

• കെ.കെ. റോഡിൽ പൊൻകുന്നം പോലീസ് സ്‌റ്റേഷന് സമീപം.

• പാലാ റോഡിൽ പൊൻകുന്നം പോലീസ് സ്‌റ്റേഷന് സമീപം

• എം.സി. റോഡിൽ മണിപ്പുഴ

• കോടിമത നാലുവരിപ്പാത (രണ്ട്)

• പാലാ-പൊൻകുന്നം റോഡ്

• കോട്ടയം-കുമളി റോഡിൽ കോട്ടയം ടൗണിൽ

• കെ.കെ.റോഡിൽ കഞ്ഞിക്കുഴി

• കോട്ടയം-കുമരകം റോഡിൽ (രണ്ട്)

• നാഗമ്പടം പാലം (രണ്ട്)

• പൈക ടൗണിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം(രണ്ട്)

• ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷൻ (രണ്ട്)

• ഈരാറ്റുപേട്ട ആനയിളപ്പ്

• അരുവിത്തുറ പള്ളിക്ക് സമീപം (രണ്ട്)

• വാഗമൺ റോഡിൽ നടക്കൽ മുബാറക് മസ്ജിദിന് സമീപം

• കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ മസ്ജിദ് നൂർ ജുമാ മസ്ജിദിന് സമീപം (രണ്ട്)

• ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ അൽ മനാർ എച്ച്.എസ്.എസ്.

• പാലയിൽ പൊൻകുന്നം പാലം

• കോട്ടയം റോഡിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ്

• എസ്.ആർ.ടി.ഒ. പാലാ (രണ്ട്)

• പാലാ രാമപുരം റോഡിൽ കെ.എസ്.ഇ.ബി. ഓഫീസിന് സമീപം. (രണ്ട്)

• പാലാ കൊട്ടാരമറ്റം ആർ.വി. ജങ്ഷൻ (രണ്ട്)

• തലയോലപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം

• തലപ്പാറ ജങ്ഷന് സമീപം.

error: Content is protected !!