വളർത്തുമൃഗങ്ങൾക്ക് നേരേ കുറക്കൻമാരുടെ ആക്രമണം; മഞ്ഞപ്പള്ളി മേഖലയിലെ ജനങ്ങൾ ഭീതിയിൽ
കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി മേഖലയിൽ വളർത്ത് മൃഗങ്ങൾക്ക് നേരേ നടക്കുന്ന കുറക്കൻമാരുടെ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കി. തെരുവൻകുന്നേൽ ജോസുകുട്ടിയുടെ ആടിനെയും വെങ്ങാലൂർ സിബിയുടെ പോത്തിനെയുമാണ് കടിച്ച് പരിക്കേൽപ്പിച്ചത്. കഴുത്തിൽ മുറിവേറ്റ മൃഗങ്ങളെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് നാല് കുറുക്കന്മാർ എത്തി വളർത്ത് മൃഗങ്ങളെ ആക്രമിച്ചത്.
നാട്ടുകാർ ചേർന്ന് കല്ലെറിഞ്ഞ് കുറുക്കന്മാരെ ഓടിച്ചാണ് വളർത്ത് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. കാട് കയറികിടക്കുന്ന തോട്ടങ്ങളിലും ആളൊഴിഞ്ഞ റബ്ബർ തോട്ടങ്ങളിലുമാണ് ഇവരുടെ വാസകേന്ദ്രം