വൈദ്യുതി ബിൽ ഷോക്ക് : ഓഫീസിൽ വന്നോളൂ, സംശയം തീർക്കാമെന്ന് എഞ്ചിനീയർ.

എരുമേലി : ഇത്തവണത്തെ വൈദ്യുതി ബിൽ കടുപ്പമാണെന്ന് നിരവധി പേർ. എന്നാൽ ഉപയോഗം വർധിച്ചത് മൂലമാണ് ചാർജ് കൂടിയതെന്നും ഒപ്പം ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കുന്നുണ്ടെന്നും അധികൃതർ. പലർക്കും കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി തുകയാണ് ഇത്തവണ ബില്ലിൽ ഉള്ളതെന്നാണ് പരാതി. ചിലർക്ക് ബില്ലിൽ വലിയ വർധനവില്ല.

അതേസമയം ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ 10 പൈ​സ കൂ​ടി സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ­​ടു­​ത്താ­​നാ­​ണ് ബോർഡിന്റെ പു​തി​യ തീ­​രു­​മാ​നമെന്ന് അധികൃതർ പറയുന്നു. മാ​ര്‍​ച്ച് മാ​സ​ത്തെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജാ​യാ​ണ് 10 പൈ​സ കൂ​ടി ഈ​ടാ​ക്കു​ന്ന­​ത്. ഇത് പ്രകാരം ബില്ലിൽ ആനുപാതികമായുള്ള വർധനവ് വന്നേക്കാം. ഇത്തവണത്തെ ബില്ലിൽ അധിക വർധനവ് വന്നിട്ടുണ്ടെങ്കിൽ അധിക ഉപയോഗം മൂലമാണെന്നും താപനിലയിൽ വർധനവ് വന്നതിനെ പ്രതിരോധിക്കാൻ എ സി, ഫാൻ, കൂളർ ഉപയോഗങ്ങൾ പലയിടത്തും വർധിച്ചിട്ടുണ്ടന്നും കെഎസ്ഇബി എരുമേലി സെക്ഷൻ അസി. എഞ്ചിനീയർ പറഞ്ഞു.

അതേസമയം കഴിഞ്ഞയിടെ ആണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയത്. ഇത് പ്രകാരമുള്ള വർധനവ് പ്രാബല്യത്തിൽ വന്നിരുന്നു. ഈ വർധനവ് പ്രകാരം ആണ് വൈദ്യുതി ചാർജ് നിരക്ക് ഇപ്പോൾ നിശ്ചയിച്ചു കൊണ്ടിരിക്കുന്നത്. ഉപയോഗം വർധിക്കുമ്പോൾ പഴയ നിരക്കിൽ അല്ല ചാർജ് കണക്കാക്കുക. പുതിയ വർധിപ്പിച്ച നിരക്കിലാണ് ചാർജ് നിശ്ചയിക്കുന്നത്. ചൂട് മൂലം വൈദ്യുതി ഉപയോഗം കൂടുമ്പോൾ പുതിയ നിരക്കിൽ ചാർജ് എത്തുമെന്ന് പലരും ചിന്തിക്കാറില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു. ബില്ലുകളിൽ ഇപ്പോൾ ഉള്ള വർധനവ് ഇത് പ്രകാരം ആണെന്ന് അധികൃതർ പറയുന്നു.

പുതിയ വർധനവ് പ്രകാരം യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്കുകൾ വർദ്ധനയില്ല. ബില്ലിൽ സംശയം ഉള്ളവർ ഓഫീസിൽ എത്തിയാൽ സംശയ നിവാരണം നൽകുമെന്ന് എരുമേലി സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു. വർധനവ് ഉള്ളവരുടെ കഴിഞ്ഞ കാല ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുമെന്നും അസി. എഞ്ചിനീയർ വ്യക്തമാക്കി.

error: Content is protected !!