KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുരിശടിയുടെ ശില ആശീർവാദം

പൊടിമറ്റം : സെന്റ് മേരീസ് പള്ളിയുടെ പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശീർവാദം ഞായറാഴ്ച രാവിലെ 10.30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. വികാരി ഫാ.മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് വികാരി ഫാ.സിൽവാനോസ് വടക്കേമംഗലം കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, രാജു വെട്ടിക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി വർഗീസ് രണ്ടുപ്ലാക്കൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

പൊടിമറ്റം-ആനക്കല്ല് റോഡിൽ സിഎംസി പ്രൊവിൻഷ്യൽ ഹൗസിനു സമീപം സിഎംസി സഭാ സമൂഹം നൽകിയ സ്ഥലത്താണ് ഇടവകയുടെ പുതിയ കുരിശടി നിർമിക്കുന്നത്.

error: Content is protected !!