എൽഡിഎഫ് പ്രചാരണ യോഗം
മുണ്ടക്കയം ∙ എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചെടുത്ത ഇന്ത്യയെ ഹിന്ദു രാജ്യമാക്കി പൗരത്വ ബിൽ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് ഉൾപ്പെടെ എതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ.രാജേഷ്, ശുഭേഷ് സുധാകരൻ, പി.എസ്.സുരേന്ദ്രൻ, സി.വി.അനിൽ കുമാർ, പി.കെ.പ്രദീപ്, എം.ജി.രാജു, റജീന റഫീഖ്, എം.ജെ.കുര്യാക്കോസ്, ദിലീഷ് ദിവാകരൻ, പി.ജെ.ചാക്കോ എന്നിവർ പ്രസംഗിച്ചു.