KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

തീക്കോയി ∙ വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു. ഒറ്റയീട്ടിക്കു സമീപം ഇന്നലെ രാവിലെ 10 നു ആയിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോകുകയും പെട്ടെന്ന് മുൻ ഭാഗത്തു നിന്ന് തീയും പുകയും ഉയരുകയുമായിരുന്നു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരുക്കില്ല. സമീപവാസികളും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചു.

error: Content is protected !!