KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാണിക്കവഞ്ചി മോഷണം പോയതായി പരാതി

പള്ളിക്കത്തോട് ∙ മുക്കാലി നീതിപീഠം മഹാവിഷ്ണു ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയതായി പരാതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് 23നു തുറക്കേണ്ടിയിരുന്ന കാണിക്കവഞ്ചിയാണു മോഷ്ടാക്കൾ അപഹരിച്ചത്. ക്ഷേത്രത്തിൽ പുലർച്ചെ വിളക്ക് തെളിയിക്കാൻ ചെന്ന നാരായണ സ്വാമിയെന്ന ആളാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. ക്ഷേത്രത്തിനു സമീപം തന്നെയാണ് ഇദ്ദേഹത്തിന്റെ താമസം.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് കാണിക്കവഞ്ചി തുറക്കാറുള്ളത്.

അതിനാൽ‍ 20,000ത്തിലധികം തുക ഉണ്ടായിരുന്നതായാണ് പ്രതീക്ഷിക്കുന്നത്. പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!