KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റെൻസ്ഫെഡ് ഇഫ്താർ സംഗമം

പൊൻകുന്നം ∙ റെൻസ്ഫെഡ് (റജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ) ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. റെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് എസ്.നന്ദകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു, ജില്ലാ സെക്രട്ടറി ഷിനോയ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന സമിതി അംഗങ്ങളായ മനോജ് വി.സലാം, മുഹമ്മദ് ഹനീഫ, ജില്ലാ ട്രഷറർ അഖിൽ ദേവ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!