KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലയോരത്ത് കനത്ത മഴ

എരുമേലി ∙ മലയോര മേഖലയിൽ കനത്ത വേനൽമഴയും ഇടിമിന്നലും. കഴിഞ്ഞ ദിവസമാണ് വേനൽ മഴ ശക്തമായത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയിലും ഇടിമിന്നലും ഒരു മണിക്കൂർ നീണ്ടു, ഇടിമിന്നലിൽ നഗരത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഏരിയൽ ബഞ്ച്ഡ് കേബിളിന്റെ എംവിടി തകരാറിലായതോടെ നഗരത്തിൽ വോൾട്ടേജ് കുറയാനും വൈദ്യുതി തടസ്സങ്ങൾക്കും കാരണമായി.

കഴിഞ്ഞ 2 മാസത്തിനുള്ളിൽ 5 ദിവസം വേനൽ മഴ ലഭിച്ചെങ്കിലും മലയോര മേഖലയിലെ ജലക്ഷാമത്തിനു പരിഹാരമായിട്ടില്ല.

error: Content is protected !!