KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം : പെരുവന്താനം സ്വദേശി മരിച്ചു.

പെരുവന്താനം: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് പെരുവന്താനം സ്വദേശി മരിച്ചു. പെരുവന്താനം കീരംചിറ സിബു ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 ഓടുകൂടിയായിരുന്നു സംഭവം.

ഭാര്യയുമൊത്ത് ഏലപ്പാറയിൽ പോയി തിരിച്ച് മടങ്ങിവരും വഴി ദേശീയപാതയിൽ കടുവ പാറയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. സിബുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാർ റോഡിന്റെ വശത്തെ തിട്ടയിലേക്ക് ഇടിച്ച് നിർത്തുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!