KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ ഡിവൈഡറുകൾ പുനഃസ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി ∙ കുരിശുകവലയിൽ ഡിവൈഡറുകൾ വീണ്ടും സ്ഥാപിച്ചു. വാഹനമിടിച്ച് തകർന്നതോടെ ഡിവൈഡറുകൾ എടുത്തു മാറ്റിയിരുന്നു. ഇതെത്തുടർന്ന് ഒട്ടേറെ അപകടങ്ങളുണ്ടായത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വീണ്ടും ഇവ സ്ഥാപിക്കുകയായിരുന്നു.

തിരക്കേറിയ കുരിശുകവലയിൽ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അപകടങ്ങളാണ് ഉണ്ടായത്.

മണിമല റോഡും തമ്പലക്കാട് റോഡും ചേരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും ആവശ്യം ഉയർന്നിരുന്നു.

error: Content is protected !!