KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകരുടെ കൂട്ടായ്മ 20 ന്

എരുമേലി ∙ മലയോര കർഷകരുടെ നിലനിൽപിനും ജീവനു ഭീഷണിയാകുന്ന വന്യജീവി ശല്യവും കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങൾക്കും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും ആശങ്കകളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള മൂന്നു മുന്നണികളുടെയും മുന്നിൽ അവതരിപ്പിക്കുന്നതിനായി കർഷകർ ഒന്നിച്ചു കൂടുന്നു.

മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, എരുമേലി, പെരുനാട് , കൊക്കയാർ പഞ്ചായത്തുകളിലെ കർഷകർ 20 ന് 4.30 ന് കോരുത്തോട് സെന്റ് ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ മുന്നണികൾ അവരുടെ നിലപാടുകൾ വിശദീകരിക്കുമെന്ന് മലയോര സംരക്ഷണ സമിതി ജനറൽ കൺവീനർ സണ്ണി വെട്ടുകല്ലേൽ, ചെയർമാൻ പി.ജെ. സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

error: Content is protected !!