KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വേനൽക്കാല പരിശീലന ക്യാംപ് ആരംഭിച്ചു

പാറത്തോട് ∙ ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ ആരംഭിച്ച വേനൽക്കാല പരിശീലന ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. കോരുത്തോട് എസ്എൻഡിപി ശാഖ വൈസ് പ്രസിഡന്റ് ഷൈൻ കുമാർ കുമാരമംഗലം അധ്യക്ഷത വഹിച്ചു. അജീസ് വാരിക്കാടൻ, സോഫി ജോസഫ്, പി.ജി.ദീപ, ദിലീപ് ടി.നായർ, ടി.എ.സൈനില്ല, ശോഭന മോഹൻ, സ്റ്റിജോ കുരുവിള, പി.എസ്.അർച്ചന, അഭിജിത്ത് സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 7 മുതൽ 10 വരെയാണ് ക്യാംപ്. വിവിധ കായിക ഇനങ്ങളിലുള്ള പരിശീലനം സൗജന്യമാണെന്ന് സ്കൂൾ മാനേജർ പി.എൻ.സാബു അറിയിച്ചു.

error: Content is protected !!