വോട്ടിംഗ് മെഷീനിൽ തകരാർ കണ്ടെത്തി, പരിഹരിച്ചു

കാഞ്ഞിരപ്പള്ളി : പത്തനംതിട്ട പാർലമെൻറ് നിയോജക മണ്ഡലത്തിൽപ്പെട്ട പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മാതൃക (മോക് പോൾ) വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.ആകെ 8 സ്ഥാനാർത്ഥികൾക്കും നോട്ടയ്ക്കും ഉൾപ്പെടെ ഒൻപത് വോട്ടുകൾ പോൾ ചെയ്തപ്പോൾ 10 വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തുകയും ബിജെപി സ്ഥാനാർത്ഥി അനിൽ കെ ആൻറണിക്ക് അധികമായി ഒരു വോട്ട് ലഭിക്കുകയും ചെയ്തു.179 മെഷീനുകൾ പരിശോധിച്ചതിൽ 5 മെഷീനുകളിലാണ് തകരാറുകൾ കണ്ടെത്തിയത്.

ആന്റോ ആന്റണിക്ക് വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥി അനിൽ കെ ആൻറണിക്ക് വോട്ട് ലഭിച്ചതായി വി.വി.പാറ്റ് ഫലം പുറത്തുവന്നത്. ബി.എസ്. പി സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ടും അനിൽ കെ ആൻറണിക്ക് ലഭിച്ചതായാണ് വി.വിപാറ്റ് ഫലം പുറത്തുവന്നത്.

യു.ഡി.എഫ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തകരാറുകൾ പരിഹരിച്ചതായി യുഡിഎഫ് നേതാക്കളെ അറിയിച്ചു.തകരാറുകൾ പരിഹരിക്കാനായി എത്തിയ സാങ്കേതിക വിദഗ്ധർ മുഴുവൻ വടക്കേ ഇന്ത്യക്കാർ ആണെന്നുള്ളത് സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണെന്നും യുഡിഎഫ് നേതാക്കൾ ആരംഭിച്ചു.

error: Content is protected !!