KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റോയുടെ പര്യടനം പൂഞ്ഞാർ പര്യടനം

പൂഞ്ഞാർ ∙ പത്തനംതിട്ട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം നാളെ ആരംഭിക്കും. തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് രാവിലെ 7.30ന് ആരംഭിക്കുന്ന പര്യടനം ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. തീക്കോയി, തിടനാട് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പര്യടനം ഏന്തയാർ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തും. സിഎംപി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തോമസുകുട്ടി മൂന്നാനപ്പള്ളിൽ, യുഡിഎഫിന്റെ ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും

error: Content is protected !!