KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശിലാശീര്‍വാദം ഏപ്രില്‍ 14ന്

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വാദം ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 10:30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും

ചടങ്ങില്‍ വികാരി ഫാ: മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സി.എം.സി. പ്രൊവിന്‍ഷ്യല്‍ സി. എലിസബത്ത് സാലി സി എം സി, സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.

അസി. വികാരി ഫാ.സില്‍വാനോസ് വടക്കേമംഗലം കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപം സിഎംസി സഭാസമൂഹം നല്‍കിയ സ്ഥലത്താണ് ഇടവകയുടെ പുതിയ കുരിശടി നിര്‍മ്മിക്കുന്നത്.

error: Content is protected !!