വാഴൂർ തീർഥപാദാശ്രമത്തിൽ ചട്ടമ്പിസ്വാമി സമാധി സമ്മേളനം
വാഴൂർ ∙ ജാതിവ്യവസ്ഥയുൾപ്പെടെ സമൂഹത്തിലെ അന്യായങ്ങൾക്കെതിരെ നിലപാടെടുത്ത സന്യാസിവര്യനായിരുന്നു ചട്ടമ്പിസ്വാമിയെന്നു സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. തീർഥപാദാശ്രമത്തിൽ ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് മാധവ്, ജി.രാമൻ നായർ, സ്വാമി നിഗമാനന്ദ തീർഥപാദർ, സ്വാമി നരനാരായണാനന്ദ തീർഥപാദർ, ടി.എൻ.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
മേയ് 8ന് ആണു ചട്ടമ്പിസ്വാമിയുടെ മഹാസമാധിദിനം. അന്നു രാവിലെ രുദ്രത്രിശതിയർച്ചന, ഭട്ടാരകപാന പാരായണം എന്നിവ നടത്തും. 9.30നു പന്മന മഹാസമാധി പീഠത്തിലേക്കു തീർഥയാത്ര പുറപ്പെടും.