പി പി റോഡിൽ ഏറ്റവും കൂടുതൽ അപകടം നടന്ന ഭാഗത്തുകൂടി ഒരു യാത്ര (വീഡിയോ )

 November 7, 2017 

പൊൻകുന്നം ∙ അപകടം പതിയിരിക്കുന്ന പൊൻകുന്നം – പാലാ റോഡ് യാത്രക്കാരുടെയും നാട്ടുകാരുടെയും പേടിസ്വപ്നമായി മാറി. മഴക്കാലമായതോടെ ദിനംപ്രതിയെന്നോണം അപകടങ്ങളാണ് . പി പി റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ അപകടം നടന്നത് കൊപ്രക്കളം രണ്ടാം മൈൽ മുതൽ മഞ്ചക്കുഴി വരെയുള്ള ഭാഗത്താണ്. ആ ഭാഗത്തു കൂടി നടത്തിയ യാത്രയുടെ വീഡിയോ ഇവിടെ കാണുക.

പുനലൂർ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പിപി റോഡ് കെഎസ്ടിപി നവീകരിച്ചിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ റോഡിൽ പൊലിഞ്ഞത് വിലപ്പെട്ട 28 ജീവനുകൾ. നൂറ്റിയൻപതിലേറെ അപകടങ്ങളിലായി അറുപതോളംപേർക്കു പരുക്കേറ്റു. കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡ് അ​ങ്ക​മാ​ലി-​പു​ന​ലൂ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​ണ്.

കഴിഞ്ഞ മാസം 10 അപകടങ്ങളിലായി മൂന്നുപേർ മരിക്കുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചയോടെ അട്ടിക്കൽ അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ രഞ്ജിത്തും മരണത്തിനു കീഴടങ്ങി .. അതെ അപകടത്തിൽ കഴിഞ്ഞ മാസം വയോധികയും മരണമടഞ്ഞിരുന്നു. 

റോഡിൽ നിയന്ത്രണം വിട്ടു മറിയുന്ന അപകടങ്ങളാണ് ഏറെയും. മഴയിൽ മിനുസമുള്ള റോഡിന്റെ ഉപരിതലവും വാഹനങ്ങളുടെ ടയറുകളുടെ തേയ്മാനവും അപകടങ്ങൾക്കിടയാക്കുന്നു. വീതികൂടിയതോടെ അമിതവേഗവും വാഹനങ്ങൾ പരസ്പരം മൽസരിച്ചു മറികടക്കുന്നതും അപകട കാരണമാകുന്നുണ്ട്. ടാറിങ്ങിന് ഉപയോഗിച്ച കെമിക്കലിന്റെ അളവിലുള്ള വ്യത്യാസം മൂലം ഉപരിതലം കൂടുതൽ മിനുസമായതാണ് അപകടത്തിനു വഴിയൊരുക്കുന്നതെന്നാണ് ഒരു നിഗമനം. 

കഴിഞ്ഞ മാര്‍ച്ചില്‍ പോലീസും കെഎസ്ടിപി വിദഗ്ധരും ചേര്‍ന്നു പാലാ-പൊന്‍കുന്നം റോഡിന്റെ ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ പഠനം നടത്തി, റിപ്പോർട്ട് തയാറാക്കി റോഡ് സേഫ്റ്റി അതോറിറ്റിക്ക് അയച്ചിരുന്നെങ്കിലും റോഡ് സേഫ്റ്റി യോഗം ചേരാത്തതിനാൽ നടപടി ഒന്നുമായിട്ടില്ല. ഏഴു മാസം പിന്നിട്ടിട്ടും പരിഹാരത്തിന് അധികൃതരാരും നടപടിയെടുത്തില്ല, . പൊന്‍കുന്നം മുതല്‍ മഞ്ചക്കുഴി വരെയുള്ള 10 കി.മീ. ദൂരത്ത് അത്യാവശ്യമായി തയാറാക്കേണ്ടേ സുരക്ഷ സംവിധനങ്ങളുടെ വിവരങ്ങളാണ് നിര്‍ദേശത്തിലുള്ളത്. ഇവിടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം അപകടം നടന്നത്.

രണ്ടാം മൈലിലും കൂരാലിയിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, രാത്രിയിലും പ്രവര്‍ത്തിക്കുന്ന സ്പീഡ് റഡാര്‍ സംവിധാനം , അപകടസാധ്യത ഏറെയുള്ള പത്തിടങ്ങളില്‍ ബാരിക്കേഡുകള്‍, 10 മീഡിയന്‍, 10 കോണ്‍വെക്‌സ് കണ്ണാടി, 25 ട്രാഫിക് കോണ്‍, 15 വാള്‍ പ്രൊട്ടക്ടര്‍ തുടങ്ങിയവയൊക്കെ സ്ഥാപിക്കുക,രണ്ടാം മൈലിലും ഇളങ്ങുളം പള്ളിക്കു സമീപവും വേഗത അളക്കാന്‍ രാത്രിയിലും പകലും പ്രവര്‍ത്തിക്കുന്ന കാമറകള്‍, റോഡിലുള്ള രണ്ടു കലുങ്ക്, നാലു പാലങ്ങള്‍ എന്നിവയ്ക്കു സമീപം അപകട മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇതിനിടെ റോഡ്‌ നിർമാണത്തിലെ അപാകതകൾ അപകടങ്ങൾക്കിടയാക്കുന്നതായി ചൂണ്ടിക്കാട്ടി ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ അധികൃതർക്കു നിവേദനം നൽകി. വളവുകൾ കുറയ്ക്കും എന്നു നിർമാണ സമയത്ത് അറിയിച്ചിരുന്നെങ്കിലും പാലാ 12-ാം മൈൽ, പൂവരണി, വഞ്ചിമല, പനമറ്റം കവല, ഇളങ്ങുളം എന്നിവിടങ്ങളിലെ വളവുകൾ ഉദാഹരണമായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ടാറിങ്ങിന് ഉപയോഗിച്ച കെമിക്കലിന്റെ അളവിലുള്ള വ്യത്യാസം മൂലം ഉപരിതലം കൂടുതൽ മിനുസമായതാണ് അപകടത്തിനു വഴിയൊരുക്കുന്നതെന്നാണ് ലെൻസ്‌ഫെഡ് എന്ന എൻജിനീയർമാരുടെ സംഘടനയുടെ പ്രാഥമിക നിഗമനം.

റോഡുനിർമാണത്തിലെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്. പൊലീസിനെ നിയോഗിച്ചു വാഹനങ്ങളു‍ടെ വേഗനിയന്ത്രണം കർശനമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡിവൈഎസ്പിക്കു കത്തു നൽകിയിരുന്നു. റോഡിലെ അപകടങ്ങളിൽപെട്ട് എത്തുന്നവരുടെ എണ്ണം കണക്കിലെടുത്താണ് ആശുപത്രി അധികൃതർ പൊലീസിനെ മുൻകൂട്ടി അറിയിച്ചത്. 

റോഡ് നിർമിച്ച കെഎസ്ടിപിയാണ് റോഡിൽ സുരക്ഷയൊരുക്കേണ്ടതെന്ന നിലപാടിലാണ് എംഎൽഎയും മറ്റുള്ളവരും. എന്നാൽ റോഡ് സേഫ്റ്റി പൊലീസിന്റെ ഉത്തരവാദിത്തമാണെന്നാണ് കെഎസ്ടിപി പറയുന്നത്. തർക്കങ്ങൾ മുറുകുമ്പോൾ അപകടങ്ങളും ഏറുകയാണ്, ഒപ്പം മരണങ്ങളും.

ശബരിമല തീര്‍ഥാടന കാലത്തെ വാഹനത്തിരക്കു കൂടിയാകുമ്പോള്‍ അപകടഭീതിയേറെയാണ് ഈ മേഖലയില്‍. കെ.എസ്.ടി.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ച് സുരക്ഷാ ക്രമീകരണമൊരുക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് അറുതിയാവില്ല. ഇവിടെ കൂടുതൽ ജീവനുകൾ പിടഞ്ഞുതീർന്നേക്കാം.. .

error: Content is protected !!