KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ റോഡ് ഷോയിൽ താരമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം (വീഡിയോ)

September 10, 2017 

കാഞ്ഞിരപ്പള്ളിയിലെ റോഡ് ഷോയിൽ താരമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ( വീഡിയോ ) 

കാഞ്ഞിരപ്പള്ളി : കേന്ദ്ര ടൂറിസം-ഐറ്റി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളിയിൽ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സ്വീകരണം നൽകി . 

ഉച്ചക്ക് രണ്ടുമണിയോടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്ത സ്വീകരണ സമ്മേളനത്തിലും റോഡ് ഷോയിലും നൂറുക്കണക്കിന് പാർട്ടി പ്രവർത്തകരും, പൊതുജനങ്ങളും പങ്കെടുത്തു . 

സ്വീകരണത്തിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തന്റെ പഴയ സുഹൃത്തക്കളെ സന്ദർശിച്ചു ഓർമ്മ പുതുക്കി. കണ്ണന്താനം ഇടതു പക്ഷത്തായിരുന്നപ്പോൾ കൂടെ പ്രവർത്തിച്ച പല പാർട്ടി പ്രവർത്തകരും ഓടിയെത്തി അദ്ദേഹത്തോട് പരിചയം പുതുക്കി . പലരെയും പേര് വിളിച്ചു കെട്ടിപ്പിടിച്ചപ്പോൾ അവർ തങ്ങളെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നുണ്ടോ എന്ന് അത്ഭുതം കൂറി.. 

എന്തായാലും ഇന്ത്യയിലെ ഏറ്റവും ഉന്നത പദവികളിൽ ഒന്നായ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച അല്‍ഫോണ്‍സ് കണ്ണന്താനം എളിമയുടെ നിറകുടമയായി സാധാരക്കാരിൽ ഒരുവനായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ അത് വേറിട്ടൊരു അനുഭവമായി .. 

വീഡിയോ കാണുക
കാഞ്ഞിരപ്പള്ളിയിലെ റോഡ് ഷോയിൽ താരമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ( വീഡിയോ )

error: Content is protected !!