കാഞ്ഞിരപ്പള്ളി ബൈപ്പാസ് : സ്ഥലമേറ്റെടുപ്പിനായി ഉടമകൾക്ക് 24 കോടി കൈമാറി; റോഡിന്റെ അന്തിമ രൂപരേഖ റെഡിയായി; ഇനി ടെൻഡർ ഉടൻ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാർ പത്തുവർഷത്തിലേറെ കാലമായി കാത്തിരിക്കുന്ന കാഞ്ഞിരപ്പള്ളി മെയിൻ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. കാഞ്ഞിരപ്പള്ളി നിർദിഷ്ട ബൈപ്പാസ് പാത സ്ഥലമേറ്റെടുപ്പിനായി സ്ഥലം ഉടമകൾക്ക് 24 കോടി രൂപ കൈമാറി. മെയ് 10-ാം തീയതിക്കകം സ്ഥലം പൂർണമായും ഉടമകളിൽ നിന്നും ഏറ്റെടുക്കും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മുതൽ 22 മീറ്റർ വരെ വീതിയിൽ നിർമ്മിക്കുന്ന പാതയുടെ വിശദമായ അന്തിമ രൂപരേഖ തയ്യാറാക്കിയിരുന്നു. പാതയ്ക്ക് വേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേ കല്ലുകൾ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ: ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ്ന്റെ ശ്രമഫലമായ മെയിൻ ബൈപ്പാസ്‌ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും , മെയ് ആറിന് രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ: ചീഫ് വിപ്പുമായ ഡോ എൻ ജയരാജ്, കോട്ടയം ജില്ലാ കളക്ടർ എന്നിവർ ചേർന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് സ്ഥലം കൈമാറും. റോഡിന്റെ അന്തിമ രൂപരേഖ റെഡിയായി; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.

കാഞ്ഞിരപ്പള്ളിക്കാർ പത്തുവർഷത്തിലേറെ കാലമായി കാത്തിരിക്കുന്ന കാഞ്ഞിരപ്പള്ളി മെയിൻ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മുതൽ 22 മീറ്റർ വരെ വീതിയിൽ നിർമ്മിക്കുന്ന പാതയുടെ വിശദമായ അന്തിമ രൂപരേഖ തയ്യാറാക്കിയിരുന്നു. പാതയ്ക്ക് വേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേ കല്ലുകൾ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ മുന്നോടിയായി വൈദ്യുതി വകുപ്പ്, ജലവിതരണ വകുപ്പ്, ബി.എസ്.എൻ.എൽ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു, ബൈപാസ് പാത വരുമ്പോൾ നിർദിഷ്ട്ട പ്രദേശങ്ങളിലെ പണികൾ സുഗമമായി നടത്തുന്നതിന് വേണ്ടി അവരവരുടെ വകുപ്പുകൾ മാറ്റി സ്ഥാപികേണ്ട വസ്തുക്കളുടെയും പണികളുടെയും വിശദാംശങ്ങൾ വിലയിരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി.

                     ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്കൽനിന്ന് ആരംഭിച്ച് ടൗൺ ഹാൾ പരിസരത്ത് കൂടി റാണി ആശുപത്രി പടിക്കും ഫാബിസ് ഓഡിറ്റോറിയത്തിനും സമീപം ദേശീയ പാതയിൽ ചെന്നിറങ്ങുന്നതാണ് നിർദിഷ്ട മെയിൻ ബൈപ്പാസ് പാത. ബൈപ്പാസ് കടന്നുപോകുന്ന 41 റീ സർവേ നമ്പരുകളിലുള്ള 3.4984 ഹെക്ടർ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്. 14 വ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്ന നിർദിഷ്ട   സ്ഥലത്തിന്റെ വില മൂല്യനിർണയം അംഗീകരിച്ച് ജില്ലാ കളക്ടർ അംഗീകരിച്ച് സ്ഥലവില  24 കോടി രൂപാ  കിഫ്ബിയിൽ നിന്ന് നൽകി. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് പദ്ധതി നിർവഹണ ചുമതല. ഈ പാതയിൽ വീടുകൾ ഒന്നും നഷ്ടമാകില്ല.

ചിറ്റാർ പുഴയ്ക്ക് മുകളിലൂടെ ഫ്‌ളൈ ഓവറും ദേശീയപാത സംഗമിക്കുന്ന സ്ഥലങ്ങളിൽ റൗണ്ടാനകളും നിർമിക്കും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ മുതൽ 22 മീറ്റർ വരെ വീതിയിലുമാണ് ബൈപ്പാസ് നിർമിക്കുന്നത്.

             സാമൂഹികാഘാത പഠനങ്ങളടക്കം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2008-ൽ സർക്കാരിന്റെ അനുമതി ലഭിച്ച ബൈപ്പാസ് പിന്നീട് നിയമക്കുരുക്കളിൽപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ നീണ്ടു പോവുകയായിരുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ്  ഒരു പരിധിവരെ  പരിഹാരമാകും.
error: Content is protected !!