കാഞ്ഞിരപ്പള്ളി ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമി കൈമാറി ; ഇനി ടെൻഡർ നടപടികളിലേക്ക്..

കാഞ്ഞിരപ്പള്ളി: ബൈപ്പാസിനായി സ്ഥലമുടമകളിൽ നിന്നും ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം ബൈപ്പാസിന്റെ നിർവഹണ ഏജൻസിയായ കേരള റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറി. ബൈപ്പാസിന്റെ തുടക്ക സ്ഥനത് സ്ഥാനമായ കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസിനിന് മുൻപിൽ ദേശീയപാതയോരത്ത് നടന്ന ചടങ്ങിലാണ് വസ്തുവിന്റെ ആധാരങ്ങൾ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് എം.എൽ.എ. ഔദ്യോഗികമായി കൈമാറിയത്.

2013-ലെ സ്ഥലമേറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നൽകിയത്.

കാഞ്ഞിരപ്പള്ളി വില്ലേജിൽ 41 സബ് ഡിവിഷനുകളിലായി 23 സർവേ നമ്പറുകളിൽപ്പെട്ട 32 പേരുടെ ഉടമസ്ഥതയിലുള്ള 8.64 ഏക്കർ സ്ഥലം 24.76 കോടി രൂപ വിപണി വിലയായി നൽകി ഏറ്റെടുത്തത്. ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കെ.കെ. റോഡരികിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ഉൾപ്പെടെ നാല് പേരുടെ സ്ഥലംകൂടി ഏറ്റെടുക്കും.

ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഡെപ്യൂട്ടി കളക്ടർ പി.രാജൻ, തഹസിൽദാർ നിജു കുര്യൻ, റവന്യൂ ഉദ്യോഗസ്ഥരായ നൂറുള്ള, ജി. രാജേഷ്, എ. നസീർ, ഷൈജു ഹസൻ, ആർ.ബി.ഡി.സി. മാനേജർ അജ്മൽ ഷാ, ഡി.ജി.എം. റിനു എലിസബത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, പഞ്ചായത്തംഗം റിജോ വാളാന്തറ, എം.എ. ഷാജി എന്നിവർ പങ്കെടുത്തു.

error: Content is protected !!